ഫറോക്ക് റെയിൽവേ മേൽപാലം; സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനമായി

ഫറോക്ക്: ഫറോക്ക് റെയിൽവേ മേൽപാലം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമായി. അപ്രോച്ച് റോഡിന് വേണ്ടി ഏറ്റെടുക്കുവാൻ ബാക്കിയുള്ള മൂന്നു പേരുടെ സ്ഥലം ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനമായത്. ഫറോക്കിൽ നിർമാണം പൂർത്തിയായ റെയിൽവേ മേൽപാലത്തി​ൻെറ അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കേണ്ട 38 പേരിൽ 35 പേരുടെ സ്ഥലവും നേരത്തെ ഏറ്റെടുത്തിരുന്നു. വീടും സ്ഥലവും നഷ്​ടപ്പെടുന്ന മൂന്നുപേർ സ്ഥലം വിട്ടുനൽകാൻ തയാറാകാത്തതിനാൽ റോഡ് പ്രവൃത്തി ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണ ചുമതല. നടപടി എത്രയും വേഗം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും വില നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കുന്നത്​ വേഗം നടപ്പാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.