കമീഷണര്‍ ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്​

കോഴിക്കോട്: സംസ്​ഥാനത്ത്​ രാഷ്​ട്രീയ കൊറോണയാണ്​ വ്യാപിക്കുന്നതെന്ന്​ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കഴിഞ്ഞ ദിവസം കലക്ടറേറിറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ കമീഷണര്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ്​. ‍മുഖ്യമന്ത്രി ഭരണഘടന ലംഘനം നടത്തി. കളങ്കിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമീഷണര്‍ ഓഫിസിനു മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മുതലക്കുളം മൈതാനിയില്‍ നിന്നാണ് പ്രവര്‍ത്തകര്‍ കമീഷണര്‍ ഓഫിസിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ജില്ല പ്രസിഡൻറ്​ വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. പി. രഘുനാഥ്, ടി.പി. സുരേഷ്, രജനീഷ് ബാബു, മോഹനന്‍ മാസ്​റ്റര്‍, ബാലസോമന്‍ സംസാരിച്ചു. മാര്‍ച്ചിനെ നേരിടാന്‍ രാവിലെ തന്നെ കമീഷണര്‍ ഓഫിസിന്​ മുന്നില്‍ ബാരിക്കേഡുകള്‍ കെട്ടി റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ജലപീരങ്കി വാഹനം ഉള്‍പ്പെടെ ഒരുക്കിയിരുന്നു. വന്‍ പൊലീസ്​ സന്നാഹവും നിലയുറപ്പിച്ച​ു. നഗരത്തില്‍ പല സ്ഥലത്തും വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. ഉച്ചക്ക് ഒരു മണിയോടെയാണ് ഗതാഗത സംവിധാനം ഉള്‍പ്പെടെ പൂര്‍വ സ്ഥിതിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.