രാഹുലിനെതിരെ കാർട്ടൂൺ;കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചു.

ഗൂഡല്ലൂർ: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ കാർട്ടൂൺ വരച്ച മാസികക്കെതിരെ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചു. തമിഴ് വാരിക കുമുതത്തിലാണ് കോൺഗ്രസ്​ മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽഗാന്ധിക്കെതിരെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സംസ്​ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ ബിദർക്കാട്, പാട്ടവയൽ, പാക്കണ, എരുമാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കോൺഗ്രസ്​ പ്രവർത്തകർ ധർണ നടത്തി. ബിദർക്കാടിൽ കോൺഗ്രസ്​ ബ്ലോക്ക്​ പ്രസിഡൻറ് എൻ.എ. അഷ്റഫ്, പാട്ടവയലിൽ അനീഷ്, അയ്യൻകൊല്ലിയിൽ ചേരങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഏലിയാസും എന്നിവർ നേതൃത്വം വഹിച്ചു. ്GDR CONG:രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ കാർട്ടൂൺ വരച്ച മാസികക്കെതിരെ കോൺഗ്രസ്​ പ്രവർത്തകർ അയ്യൻകൊല്ലിയിൽ പ്രതിഷേധിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.