കൊച്ചുബാലകൃഷ്ണനും കുടുംബത്തിനും വീടായി

മുക്കം: കാരശ്ശേരിയിലെ കലാകാരനായ കൊച്ചു ബാലകൃഷ്ണനും കുടുംബത്തിനും ഇനി സ്നേഹഭവനത്തിൽ അന്തിയുറങ്ങാം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരശ്ശേരി വാർഡിലെ ബാലകൃഷ്‌ണനും കുടുംബവും സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ആൽഫാ ബ്രിക്സ് ആൻഡ്​ മെറ്റൽസ് ഗ്രൂപ് നിർമിച്ച്​ നൽകിയ വീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ് താക്കോൽ കുടുംബത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു, അംഗം സവാദ് ഇബ്രാഹിം, ആൽഫാ ഗ്രൂപ്പി​ൻെറ പാർട്ണർമാരായ ഉസൈൻ ഹാജി പാറപ്പുറത്ത് പൊയിൽ, കാസിം കീലത്ത്, രജീഷ് പൂച്ചോത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.