രണ്ടുപേരുടെ രോഗപ്പകർച്ച സാധ്യത എ.ടി.എമ്മിൽനിന്ന്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഉറവിടമറിയാത്ത രണ്ടു​ കേസുകളിൽ വൈറസ്​ ബാധയുണ്ടായത്​ എ.ടി.എമ്മിൽനിന്നാണെന്ന്​ വിലയിരുത്തൽ. സംസ്​ഥാനത്തെ ഉറവിടമറിയാത്ത കേസുകൾ സൂക്ഷ്​മമായി പഠിക്കുന്നതിന്​ സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്​ധ സമിതിയുടേതാണ്​ ഇൗ നിഗമനം. കൊല്ലം ജില്ലയിലാണ്​ രണ്ടു​ കേസുകളും. കോവിഡ്​ ബാധിതനായയാൾ സന്ദർ​ശിച്ച എ.ടി.എം സന്ദർശിച്ച ആരോഗ്യപ്രവർത്തകക്കും പിന്നീടെത്തിയ മറ്റൊരാൾക്കുമാണ്​ രോഗം പിടിപെട്ടത്​. രണ്ടാമത്തെയാളിൽനിന്ന്​ ഭാര്യക്കും കുഞ്ഞിനും രോഗം പിടിപെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.