സ്വാശ്രയ കോളജ്​ ഫീസ്​ കുറക്കണം -എം.എസ്.എഫ്

കോഴിക്കോട്: കോവിഡി​ൻെറ പാശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തില്‍ സ്വാശ്രയ പ്രഫഷനല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാർഥികളുടെ ഈ വര്‍ഷത്തെ ഫീസിലും മറ്റ് അനുബന്ധ ചെലവുകളിലും ഇളവ് അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് കാണിച്ച് എം.എസ്.എഫ് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും കത്തയച്ചു. വിഷയത്തിൽ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസും ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.