വിജിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

പേരാമ്പ്ര: മൂന്നുദിവസം മുമ്പ് കാണാതായ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തെ കോട്ടാളിത്താഴ രാജ​ൻെറ മകന്‍ വിജിന്​ (32) വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് വിജിനെ കാണാതായത്. പഴ്‌സും മൊബൈല്‍ ഫോണും ബൈക്കുമെല്ലാം വീട്ടില്‍വെച്ചാണ് വിജിൻ പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല. വിജിന് തോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്ന പതിവുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ കാല്‍വഴുതി വീണോയെന്ന സംശയത്തിൽ മരക്കാടി തോട്ടില്‍ കൈപ്രം ഭാഗം വരെ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂരാച്ചുണ്ട് അമീൻ റെസ്ക്യു ടീമും വ്യാഴാഴ്ചയും വെള്ളിയാഴ്​ചയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൈപ്രത്ത് തോടി​ൻെറ കരിങ്കല്‍ ഭിത്തി അവസാനിക്കുന്ന ഭാഗത്ത് വിജിന്‍ ധരിച്ചതെന്ന് സംശയിക്കുന്ന മുണ്ട് കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയിൽ വസ്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു വിജിന്‍. ലോക്ഡൗണ്‍ കാലത്ത് നാട്ടിലേക്ക് തിരിച്ചെത്തിയതാണ്. കാണാതായ ദിവസം മാതാപിതാക്കൾ വിജി​ൻെറ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സമീപത്തെ ബന്ധുവീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ വിജിന്‍ ഇല്ലെന്ന് മനസ്സിലായത്. ഏറെ വൈകിയിട്ടും എത്താതായതോടെ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.