കിണർ സമർപ്പണം

പെരിങ്ങത്തൂർ: പീപ്ൾസ് ഫൗണ്ടേഷൻ കേരളയുടെ സഹായത്തോടെ കരിയാടും കിടഞ്ഞിയിലും നിർമിച്ച കിണറുകൾ കാരുണ്യ സൻെറർ നിർവാഹക സമിതി പ്രസിഡൻറ്​ ടി.കെ. ബഷീർ മാസ്​റ്റർ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. ഫൗണ്ടേഷൻ പാനൂർ ഏരിയ കോഓഡിനേറ്റർ വി.കെ. മജീദ് അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ കൗൺസിലർമാരായ പി.കെ. രാജൻ, റജുല റഹൂഫ്, കിടഞ്ഞി മഹല്ല് കമ്മിറ്റി സെക്രട്ടറി യൂസുഫ് സഫ, കെ.എം. കുഞ്ഞബ്​ദുല്ല, ആവോലം ബഷീർ, ടി. മഹറൂഫ്, കുഞ്ഞബ്​ദുല്ല പുതിയടുത്ത് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി പാനൂർ ഏരിയ പ്രസിഡൻറ്​ കെ.കെ. അസ്‌ലം സ്വാഗതവും എം.ടി.കെ. ഹമീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.