കുറ്റിച്ചിറ മിശ്കാല്‍ പള്ളി നവീകരണം: സംയുക്ത യോഗം വിളിക്കുമെന്ന് കലക്ടര്‍

കോഴിക്കോട്​: കുറ്റിച്ചിറ മിശ്കാല്‍ പള്ളി നവീകരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി സംയുക്ത യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ല കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കോഴിക്കോടി​ൻെറ പൈതൃക സംരക്ഷണ കേന്ദ്രവും ചരിത്രപ്രാധാന്യമുള്ളതുമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടെ നവീകരണം സംബന്ധിച്ച് ഡോ. എം.കെ. മുനീര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റിച്ചിറയുടെ പൈതൃക പാരമ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നവീകരണമാണ് നടത്തുകയെന്നും ഇടക്കിടെ വികസന നവീകരണ പ്രവൃത്തികളില്‍ മാറ്റംവരുത്തി സാമ്പത്തിക നഷ്​ടം വരുത്തിവെക്കുന്ന പ്രവണത ഒഴിവാക്കണമെന്നും എം.എല്‍.എ പറഞ്ഞു. എൻ.​െഎ.ടി ആര്‍ക്കിടെക്ട് ഷെറീന അന്‍വര്‍ പദ്ധതി വിശദീകരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന, ആര്‍ക്കിടെക്ട് ഡോ. കസ്തൂര്‍ബ തുടങ്ങിയവർ പങ്കെടുത്തു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി കോഴിക്കോട്​: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശശി പൊന്നണ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. അനിത, കൃഷി അസിസ്​റ്റൻറ്​ ഡയറക്ടര്‍ എം. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.