െതങ്ങിൻ തൈകൾക്ക്​ ആവശ്യം വർധിച്ചു: കൃഷി ഭവൻ വഴി വിൽപന ഇല്ല

കുറ്റ്യാടി: ലോക്​ഡൗണിൽ ആളുകളിൽ കൃഷിയോട്​ താൽപര്യം വർധി​െച്ചങ്കിലും മികച്ചയിനം തെങ്ങിൻ തൈ കിട്ടാനില്ല. മുൻകാലങ്ങളിൽ കൃഷിഭവൻ വഴി നാടൻ തെങ്ങിൻ തൈകൾ മിതമായ വിലയ്​ക്ക്​ നൽകിയിരുന്നു. ഏതാനും വർഷമായി തൈകൾ വിൽപനക്ക്​ നൽകുന്നില്ല. സർക്കാറി​ൻെറ വിവിധ പദ്ധതികളിലെ ഗുണഭോക്​താക്കൾക്ക്​ മാത്രമാണ്​ ഇ​േപ്പാൾ തൈകൾ സബ്​സിഡി നിരക്കിൽ നൽകുന്നത്​. ഒരു വാർഡിൽ 70 തെങ്ങുകൾ എന്ന നാളികേര വികസന ബോർഡി​ൻെറ പദ്ധതി പ്രകാ​രം ഒരാൾക്ക്​ നൂറ്​ രൂപയുടെ തെങ്ങിൻ തൈ അമ്പത്​ രൂപക്ക്​ നൽകുന്ന പദ്ധതിയാണ്​ നിലവിലുള്ളത്​. ഇപ്രകാരം മൂന്ന്​ തൈകളാണ്​ ഒരാൾക്ക്​ ലഭിക്കുക. എന്നാൽ തൈകൾ നടാൻ ഏറ്റവും അന​ുയോജ്യമായ കാലാവസ്​ഥയായിട്ടും കിട്ടാത്തതിനാൽ ആളുകൾ സ്വകാര്യ നഴ്​സറികളിൽ ഉൽപാദിപ്പിക്കുന്ന തൈകൾ വാങ്ങിയാണ്​ നടുന്നത്​. കൃഷി ഭവൻ മുഖേന തൈകളുടെ വിതരണം നിലച്ച​േതാടെ തൈകൾക്ക്​ 150 രൂപ വരെ സ്വകാര്യ നഴ്​സറിക്കാർ ഇൗടാക്കുന്നുണ്ട്​. സർക്കാർ നഴ്​സറികളിൽ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ ​െതെകൾ ശാസ്​ത്രീയമായാണ്​ നട്ടുവളർത്തുന്നത്​. ഇക്കൊല്ലം 6.20 ലക്ഷം​ തേങ്ങയാണ്​ വിത്തു തേങ്ങയാണ്​ സംഭരിക്കാൻ ലക്ഷ്യമിട്ടത്​. എന്നാൽ ലോക്ഡൗണും മറ്റും കാരണം നാല്​ ലക്ഷം മാത്രമാണ്​ സംഭരിക്കാനായത്​​. കഴിഞ്ഞ തവണ മൂന്ന്​ ലക്ഷം മാത്രമായിരുന്നു സംഭരിച്ചത്​. സംസ്​ഥാനത്ത്​ തെങ്ങിൻ തൈ ഉൽപാദിപ്പിക്കാൻ ആവശ്യമുള്ള ​നാടൻ വിത്തുതേങ്ങ മു​ഴുവൻ കുറ്റ്യാടി മലയോരത്തെ പഞ്ചായത്തുകളിൽ നിന്നാണ്​ സംഭരിക്കുന്നത്​. കുള്ളൻ തെങ്ങുകൾക്കും ആവ​ശ്യക്കാർ കൂടിയിട്ടുണ്ട്​. 700രൂപ വരെ വാങ്ങി തമിഴ്​നാട്ടിൽ നിന്നുള്ള സംഘമാണ്​ ഇതി​ൻെറ വിൽപന നടത്തുന്നത്​. തമിഴ്​നാട്ടിൽ നിന്ന്​ കൊണ്ടു വന്ന്​ മുളപ്പിക്കുന്നു എന്ന്​ പരസ്യം ചെയ്​ത്​ കേരളത്തി​െല സ്വകാര്യ നഴ്​സറിക്കാർ 350 രൂപക്ക്​ ​ഇത്തരം ​െതെകൾ വിൽക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.