ശിവശങ്കറി​െൻറ ഇടപാടുകൾ മുഖ്യമന്ത്രിക്കറിയാം -ടി. സിദ്ദീഖ്​

ശിവശങ്കറി​ൻെറ ഇടപാടുകൾ മുഖ്യമന്ത്രിക്കറിയാം -ടി. സിദ്ദീഖ്​ കോഴിക്കോട്​: പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറി​ൻെറ എല്ലാ ഇടപാടുകളും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിട്ടാണെന്ന്​ കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ്​. എല്ലാ അഴിമതികളുടെയും വിവരം ശിവശങ്കറിനും​ പിണറായിക്കും അറിയാം. സ്​പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറി​ൻെറ ന്യായീകരണ തൊഴിലാളിയായിരുന്നു മുഖ്യമന്ത്രി. സ്​പ്രിൻക്ലർ കമ്പനിക്ക്​ വേണ്ടി പരസ്യത്തിൽ അഭിനയിച്ചയാളാണ്​ ശിവശങ്കർ. തന്നിലേക്കുള്ള അന്വേഷണം മുഖ്യമന്ത്രി തടയിടുന്നു. പൊലീസ്​ രഹസ്യാന്വേഷണ വിഭാഗത്തി​ൻെറ റിപ്പോർട്ട്​ അവഗണിച്ചതും ഗൗരവപരം. കേസിൽ സി.ബി.ഐ അന്വേഷണം നടത്തണ​െമന്നും സിദ്ദീഖ്​ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ബുധനാഴ്​ച രാവിലെ 10ന്​ കലക്​ടറേറ്റ്​​ മാർച്ച്​ നടത്തും. കെ. മുരളീധരൻ എം.പി ഉദ്​ഘാടനം ചെയ്യും. അർധ അതിവേഗ റെയിൽ വിഷയത്തിൽ ഇരകളെ സൃഷ്​ടിക്കുന്ന വികസനം നടത്തരുതെന്നും സിദ്ദീഖ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.