മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന ഹരജി: ബാലസംരക്ഷണവിഭാഗം കുട്ടിയെ സന്ദർശിച്ചു

കോഴിക്കോട്​: മാതാപിതാക്കളുടെ വേർപിരിയലിൽ മനംനൊന്ത്​ അധികൃതർക്ക്​്​ കത്തെഴുതിയ എട്ട്​ വയസ്സുകാര​െന ജില്ലാ ബാലസംരക്ഷണവിഭാഗം ഒാഫിസിലെ ഉദ്യോഗസ്​ഥ സന്ദർശിച്ചു. ബാലാവകാശ കമീഷൻ നിർദേശപ്രകാരം ചൊവ്വാഴ്​ച രാവിലെയാണ്​ അധികൃതർ കുട്ടിയുടെ വീട്ടിലെത്തിയത്​. കുട്ടിയോട്​ കാര്യങ്ങൾ ചോദിച്ച്​ മനസ്സിലാക്കിയ ശേഷം പിതാവുമായും അധികൃതർ സംസാരിച്ചു. കുട്ടിക്ക്​ കൗൺസലിങ്​ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ചൈൽഡ്​ പ്രൊട്ടക്​ഷൻ ഒാഫിസ്​ അറിയിച്ചു. മാതാപിതാക്കളെയും കുട്ടിയെയും ചൈൽഡ്​ വെൽഫെയർ കമ്മിറ്റി വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു​. പറമ്പിൽ ബസാർ സ്വദേശിയായ ബാലനാണ്​ താൻ പഠിക്കുന്ന സ്​കൂൾ ഹെഡ്​മാസ്​റ്റർക്കും ബാലാവകാശ കമീഷനും ത​ൻെറ മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കത്തെഴുതിയത്​. ഇതുസംബന്ധിച്ച്​ 'മാധ്യമം' വാർത്ത ഹരജിയായി പരിഗണിച്ച്​്​ ​ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. രണ്ടര വർഷമായി കുട്ടിയുടെ മാതാവു​ം പിതാവും വേർപെട്ട്​്​ ജീവിക്കുകയാണ്​. വല്യുമ്മയോടൊപ്പം താമസിക്കുന്ന തനിക്ക്​ അനുജത്തിയെ കാണാനും ഉമ്മയുടെ കുടെ ജീവിക്കാനും സാധിക്കുന്നില്ലെന്ന്​ കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. നിസ്സാരകാര്യത്തിനാണ്​ അവർ വേർപെട്ടു കഴിയുന്നത്​ എന്നാണ്​ കത്തിൽ വ്യക്തമാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.