ചണ്ഡിഗഢ്: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ 'സംയുക്ത കിസാൻ മോർച്ച'(എസ്.കെ.എം) ആഹ്വാന പ്രകാരം നടക്കുന്ന 72 മണിക്കൂർ പ്രതിഷേധസമരത്തിൽ പങ്കെടുക്കാനായി പഞ്ചാബിലെ പതിനായിരത്തിലധികം കർഷകർ അവിടേക്ക് തിരിച്ചു. ലഖിംപുർ കൂട്ടക്കൊല കേസിൽ നീതി ആവശ്യപ്പെട്ടാണ് ആഗസ്റ്റ് 18 മുതൽ 20 വരെ എസ്.കെ.എം പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ സമരത്തിൽ സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക, സമരകാലയളവിൽ മരിച്ച കൃഷിക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കൂട്ടക്കൊല കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.