രാഷ്ട്രീയ തടവുകാരുടെ മോചനം: വെൽഫെയർ പാർട്ടി ഒപ്പുശേഖരണം നാളെമുതൽ

കോഴിക്കോട്​: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന്​ സുപ്രീംകോടതി ഇട​പെടണമെന്നാവശ്യപ്പെട്ടുള്ള പ്ര​ക്ഷോഭങ്ങളുടെ ഭാഗമായി ഒപ്പുശേഖരണം നടത്തുമെന്ന്​ വെൽഫെയർ പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ്​ 19 മുതൽ 21 വരെ ഒപ്പുശേഖരണം നടത്തി സുപ്രീംകോടതി ചീഫ്​ ജസ്റ്റിസിന്​ ജനകീയ ഹരജി സമർപ്പിക്കും. കേരളത്തിൽനിന്ന് മാത്രം അഞ്ചുലക്ഷം ഒപ്പുകൾ ശേഖരിക്കും. ആയിരം കേന്ദ്രങ്ങളിൽ നടക്കുന്ന ഒപ്പുശേഖരണത്തിന്‍റെ ഉദ്​ഘാടനം റിട്ട. ജസ്റ്റിസ്​ പി.കെ. ഷംസുദ്ദീൻ എറണാകുളത്ത്​ നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജനകീയ സമരങ്ങൾ നയിച്ചവർ, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന അക്കാദമീഷ്യർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ എന്നിവരടക്കമുള്ളവ​രെ ഭരണകൂടം രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ചാണ്​ ജയിലിലടക്കുന്നത്​. ആനന്ദ്​ തെൽതുംബ്​ഡെ, ടീസ്റ്റ സെറ്റൽവാദ്​, ഗൗതം നവ്​ലഖെ, പ്രഫ. ഹാനി ബാബു, സഞ്ജീവ്​ ഭട്ട്​, സിദ്ദീഖ്​ കാപ്പൻ തുടങ്ങി നിരവധി​ പേരാണ് ഈ പട്ടികയിലുള്ളത്​. ഭരണകൂടവേട്ടയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്​ദുന്നാസിർ മഅ്​ദനി​. ദേശീയ സെക്രട്ടറി റസാഖ്​ പാലേരി, ജില്ല വൈസ്​ പ്രസിഡന്‍റ്​ എ.പി. വേലായുധൻ, സെക്രട്ടറി മുസ്തഫ പാലാഴി, ചന്ദ്രൻ കല്ലുരുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.