കാണാതായയാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

പഴയങ്ങാടി: ഞായറാഴ്ച മുതൽ കാണാതായ എരിപുരം ചെങ്ങലിലെ എം. രമേശന്റെ (57) മൃതദേഹം പഴയങ്ങാടി പുഴയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി പുഴയിൽ വാടിക്കൽ കടവിനു സമീപം മൃതദേഹം കണ്ടെത്തിയത്. പരേതനായ ദാമോദരൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: മൃദുല. മക്കൾ: നയന, നിമൽ. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.