'ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം മനുഷ്യവിരുദ്ധം'

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പുതുതലമുറയില്‍ നടപ്പാക്കുന്നത് സാമൂഹിക അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനും വഴിവെക്കുമെന്ന്​ കാരന്തൂര്‍ മര്‍ക്കസില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച ഏകദിന പണ്ഡിത ക്യാമ്പ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ലിംഗസമത്വം എന്നപേരില്‍ കാമ്പസുകളില്‍ ഉദാര ലൈംഗികതയും മതനിരാസവും പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍മാറണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അലി ബാഫഖി, ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അലവി സഖാഫി കൊളത്തൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.