മുഹർറത്തിന്റെ പുണ്യവും പ്രാധാന്യവും ഉൾക്കൊണ്ട് ജീവിക്കുക -കാന്തപുരം

കുന്ദമംഗലം: ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹർറത്തിലെ പുണ്യദിനങ്ങളുടെ പ്രാധാന്യവും ചരിത്രപ്രസക്തിയും ഉൾക്കൊണ്ടുജീവിക്കാൻ വിശ്വാസികൾ തയാറാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയവേദിയായ അഹ്ദലിയ്യയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മുഹർറം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുതുബുസ്സമാൻ അലവി മമ്പുറം തങ്ങളുടെ 184ാമത് ആണ്ടുനേർച്ചയും കഴിഞ്ഞദിവസം നിര്യാതനായ അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയുടെ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി നടന്നു. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമാപന പ്രാർഥന നടത്തി. ഒഡിഷയിലെ കട്ടക്കിൽ നടന്ന ദേശീയ ഖുർആൻ മത്സരത്തിൽ വിജയികളായ മർകസ് ഖുർആൻ അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.