കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ് ശല്യം രൂക്ഷം

കുന്ദമംഗലം: കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ ഇരിപ്പിടങ്ങളിലേക്ക് വരുകയും യാത്രക്കാരുടെ ലഗേജും മറ്റും വലിച്ചുകീറുന്നതും യാത്രക്കാർക്ക് പിന്നാലെ നായ്ക്കൾ ഓടുന്നതും പതിവാണ്. വാഹനങ്ങൾക്കിടയിലൂടെയും യാത്രക്കാർക്കിടയിലൂടെയുമുള്ള തെരുവുനായ്ക്കളുടെ ഓട്ടം ആളുകളെ ഏറെ ഭയപ്പെടുത്തുന്നു. രാവിലെയും വൈകീട്ടും സ്കൂൾ കുട്ടികൾ ഭീതിയോടെയാണ് ബസ് സ്റ്റാൻഡിലൂടെയും റോഡിലൂടെയും സഞ്ചരിക്കുന്നത്. രാത്രി ഈഭാഗത്ത് എത്തുന്ന യാത്രക്കാരും പ്രഭാതസവാരിക്കിറങ്ങുന്നവരും നായ്ക്കളുടെ ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളുടെ എണ്ണം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. തെരുവുനായ്ക്കളെ നിയന്ത്രിക്കുകയോ വന്ധ്യംകരിക്കുകയോ ചെയ്ത് അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.