ബാപ്പു വാവാടിനെ ആദരിച്ചു

കൊടുവള്ളി: കലാസാംസ്കാരിക പ്രവർത്തകനും ഗാനരചയിതാവുമായ ബാപ്പു വാവാടിനെ അരങ്ങ് കലാസാംസ്കാരിക വേദി ആദരിച്ചു. മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉപഹാരസമർപ്പണം നടത്തി. ചെയർമാൻ കെ.കെ. അലി അധ്യക്ഷത വഹിച്ചു. പക്കർ പന്നൂർ, ടി.പി. അബ്ദുൽ മജീദ്, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, അഷ്റഫ് ആശാരിക്കൽ, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, പി.വി. ബഷീർ, റാഷി താമരശ്ശേരി എന്നിവർ സംസാരിച്ചു. കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.