ഈസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂൾ വളപ്പിൽ മാലിന്യം തള്ളി

കോഴിക്കോട്: കിഴക്കേ നടക്കാവ് ഗവ. യു.പി സ്കൂളിനു മുൻവശത്ത് പത്തിലധികം ലോഡ് മാലിന്യം തള്ളി. വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന പടിഞ്ഞാറേ നടക്കാവിലെ മാപ്പിള യു.പി സ്കൂൾ കെട്ടിടത്തിൽ വർഷങ്ങളായുള്ള വിസർജ്യ വസ്തുക്കൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വാഴകൾ, ചപ്പുചവറുകൾ തുടങ്ങി ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളാണ് അവധിദിവസമായ ശനിയാഴ്ച ഇവിടെ എത്തിച്ചത്​. ഹെഡ്​മാസ്റ്ററു​ടെ നിർദേശപ്രകാരമാണ്​ മാലിന്യം എത്തിച്ചതെന്നാണ്​ കരാറുകാരൻ നാട്ടുകാരോട്​ പറഞ്ഞത്​. കോൺഗ്രസ്​ പ്രവർത്തകരായ സൈമൺ ചാക്കോ, ജോയ് പ്രസാദ് പുളിക്കൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി.എം. പ്രേമരാജൻ, നടക്കാവിലെ കയറ്റിറക്ക് തൊഴിലാളികൾ തുടങ്ങിയവർ പ്രതിഷേധിച്ചു. തുടർ​ന്ന്​ മാലിന്യങ്ങൾ തിരിച്ചുകൊണ്ടുപോകാൻ ഹെഡ്മാസ്റ്റർ നിർദേശം നൽകുകയായിരുന്നു. ഗുരുതരമായ കൃത്യവിലോപനം നടത്തിയ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ഡി.ഡിക്കും തിങ്കളാഴ്ച പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. വൈകീട്ടോടെ മാലിന്യം നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.