കേരളം ആശയങ്ങളുടെ ശവപ്പറമ്പായി -കെ.സി. ഉമേഷ്ബാബു

തലശ്ശേരി: പാരിസ്ഥിതികവും സാമ്പത്തികവുമായ മേഖലകളിൽ മുതലാളിത്തത്തോടും വലതുപക്ഷത്തോടും രാജിയായ കേരളം ആശയങ്ങളുടെ ശവപ്പറമ്പായി രൂപാന്തരപ്പെട്ടെന്ന് കെ.സി. ഉമേഷ് ബാബു പറഞ്ഞു. തനിമ കലാസാഹിത്യവേദി കേരള നടത്തിയ വികസനം പരിസ്ഥിതി സാഹിത്യം എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ ദീനാനുകമ്പയുടെ മുഖംമൂടി അഴിച്ചുവെക്കാൻ തക്ക റിപ്പോർട്ടാണ് വേൾഡ് ഇക്കണോമിക്കൽ ഫോറം പുറത്തുവിട്ടത്. മഹാമാരിക്കാലത്ത് ലോകത്ത് ഓരോ മുപ്പത് മണിക്കൂറിലും ഓരോ ശതകോടീശ്വരനുണ്ടായി എന്നത് എന്തുമാത്രം കൗതുകകരമാണ്. വളരെ ലളിതമായി നിർമിക്കാവുന്ന വാക്സിൻ പോലും 130 കോടി ജനങ്ങൾ അധിവസിക്കുന്നിടത്ത് ഒരു പൊതുമേഖല കമ്പനിക്ക് സാധിക്കാതെ വന്നതും സ്വകാര്യ കുത്തകകൾക്ക് വിധേയപ്പെട്ടതും അവർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുത്തതും വേദനകളിൽ നിന്നുള്ള ലാഭമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ശമീം പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ചു. എതിർദിശ സുരേഷ്, ആർട്ടിസ്റ്റ് ശശികല, ഡോ.വി. ഹിക്മത്തുല്ല എന്നിവർ സംവാദത്തിൽ പങ്കെടുത്തു. തനിമ രക്ഷാധികാരി ടി. മുഹമ്മദ് വേളം മോഡറേറ്ററായിരുന്നു. പാരിസ്ഥിതിക സന്തുലിത തത്ത്വത്തെ തകർത്തു കൊണ്ട് സാധ്യമാക്കേണ്ടതാണ് വികസനമെന്നത് സാമാന്യ ബോധത്തിലേക്ക് ഒളിച്ചു കടത്തുകയാണ് സാമ്പത്തിക ശക്തികളും ഭരണകൂടങ്ങളുമെന്ന് ടി. മുഹമ്മദ് പറഞ്ഞു. തനിമ കലാ സാഹിത്യവേദി സംസ്ഥാന സമിതിയംഗം ബഷീർ കളത്തിൽ സ്വാഗതവും തനിമ ജില്ല പ്രസിഡന്റ് സി.പി. മുസ്തഫ കണ്ണൂർ നന്ദിയും പറഞ്ഞു. പടം.....തനിമ കലാസാഹിത്യവേദി തലശ്ശേരിയിൽ സംഘടിപ്പിച്ച സെമിനാറിൽ കവിയും വാഗ്മിയുമായ കെ.സി. ഉമേഷ്ബാബു മുഖ്യപ്രഭാഷണം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.