കാൽ നൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളും അധ്യാപകരും കാൽ നൂറ്റാണ്ടിനു ശേഷം 'തിരികെ-97' എന്ന പേരിൽ ഒത്തുചേർന്നു. കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി ഹാളിലാണ് പൂർവ വിദ്യാർഥികളും അന്നത്തെ അധ്യാപകരും ഒത്തു ചേർന്ന് അനുഭവങ്ങൾ പങ്കിട്ടത്. പരിപാടികൾ മുൻ പ്രധാനാധ്യാപിക വി.എം. സൈനബ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. അധ്യാപകരെയും കലാ- സാംസ്കാരിക രംഗത്തും, സാന്ത്വന പരിചരണ രംഗത്തും, ബിസിനസ് രംഗത്തും മികവ് കാട്ടിയവരെയും, പൂർവ വിദ്യാർഥികളിൽ ജനപ്രതിനിധികളായ ഷക്കീല മടവൂർ, ഷിജി ഒരലാക്കോട്, നുസ്റത്ത് കളംതോട്, എം.കെ.ബി. ബുഷ്റ, കെ.കെ. സഫീന എന്നിവരെ അനുമോദിച്ചു. അകാലത്തിൽ പൊലിഞ്ഞ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ച് വിജില പ്രഭാഷണം നടത്തി. പൂർവ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള സാന്ത്വനം പദ്ധതി റിട്ട.ഡി.ഇ.ഒ ടി.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എ.കെ. ഖാദർ, അശോകൻ ഈങ്ങാപ്പുഴ, മൂസ പരപ്പൻ പോയിൽ, യു.കെ. ഖാദർ, തുളസി, അബ്ദുൽ ജബ്ബാർ, വിലാസിനി, ശൈലജ, ഷറീന വായോളി, ഷൈനി അരീക്കോട്, കുൽസു പാലക്കുറ്റി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും സാജിർ മാനിപുരം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.