ബിനുവും ജ്യോതിയും
Posted On
date_range Updated On
date_range ദമ്പതികൾ തെരഞ്ഞെടുപ്പ് ഗോദയിൽ
വാഴൂർ: വാഴൂർ പഞ്ചായത്തിൽ ഭാര്യയും ഭർത്താവും ബി.ജെ.പി സ്ഥാനാർഥികളായി ജനവിധി തേടുന്നു. ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ല സെക്രട്ടറി ടി.പി. പുരം തുണ്ടത്തിൽ വീട്ടിൽ ടി.ബി. ബിനുവും ഭാര്യ ജ്യോതിയുമാണ് വാഴൂർ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
2015ലും 2020ലും മത്സരിച്ച ബിനുവിന് ഇത് മൂന്നാം തവണയാണ് മത്സരമെങ്കിൽ ജ്യോതിക്ക് ഇത് കന്നിയങ്കമാണ്. ബിനു പത്താം വാർഡിലും ജ്യോതി 13ാം വാർഡിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു ബിനു. ബി.ജെ.പി ജില്ല കമ്മിറ്റിയംഗവും മഹിള മോർച്ച മുൻ ജില്ല ജനറൽ സെക്രട്ടറിയുമാണ് ജ്യോതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.