പൊ​ൻ​കു​ന്നം ബ​സ്​​സ്റ്റാ​ൻ​ഡി​ലെ അ​ട​ച്ചു​പൂ​ട്ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ്

പൊൻകുന്നം ഓഫിസ് പൂട്ടി കെ.എസ്.ആർ.ടി.സി

പൊൻകുന്നം: മലയോര മേഖലയുടെ കവാടമായ പൊൻകുന്നം ബസ്സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടി. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസിന്‍റെ ബോർഡും എടുത്തുമാറ്റി.ഇതുമൂലം ദൂരെ സ്ഥലങ്ങളിൽനിന്നുമെത്തുന്ന യാത്രക്കാർ ദുരിതത്തിലായി.

പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയുണ്ടെങ്കിലും ബസുകൾ കയറുന്നതും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ടൗണിലെ ബസ്സ്റ്റാൻഡിലാണ്. ഈ സാഹചര്യത്തിൽ വർഷങ്ങൾക്ക് മുമ്പാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറന്നത്.

ജീവനക്കാരുടെ എണ്ണക്കുറവാണ് കാരണമായി പറയുന്നത്. കണ്ടക്ടർമാർ അദർ ഡ്യൂട്ടി പ്രകാരം സ്റ്റേഷൻ മാസ്റ്ററായി പ്രവർത്തിക്കേണ്ടതില്ലെന്ന നിർദേശം ലഭിച്ചതായും ഇതിന്‍റെ അടിസ്ഥാനത്തിൽ ഓഫിസ് നിർത്തലാക്കിയെന്നുമാണ് അറിയുന്നത്.

ദൂരെ സ്ഥലങ്ങളിൽനിന്നെത്തുന്നവർ കുമളി, കട്ടപ്പന, നെടുങ്കണ്ടം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കം ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓഫിസ് പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Tags:    
News Summary - KSRTC Ponkunnam office closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.