ഡീലക്‌സ് ടീഷോപ്പിൽ ചായകുടിക്കാനെത്തിയ രാഷ്​ട്രീയ കക്ഷി പ്രതിനിധികൾ

ഈ ചായക്കടയിൽ രാഷ്​ട്രീയമാവാം

പൊൻകുന്നം: നാടി​െൻറ രാഷ്​ട്രീയ ചരിത്രത്തിന് സാക്ഷിയാണീ ചായക്കട. ഡീലക്‌സ് ടീ ഷോപ്പ് എന്ന കടയിൽ കയറി ഇത്തിരിനേരം രാഷ്​ട്രീയം പറയുകയോ അതല്ലെങ്കിൽ കേൾവിക്കാരാകുകയോ ചെയ്യാത്ത രാഷ്​ട്രീയക്കാരില്ല. 55 വർഷമായി രാഷ്​ട്രീയത്തിനൊപ്പം തന്നെയാണ് ഈ കടയുടെ സഞ്ചാരം. കടയുടമ പൊൻകുന്നം പുളിക്കപ്പറമ്പിൽ പി.എ. അബ്​ദുൽ റഹ്മാൻ കേരള കോൺഗ്രസ്-എം ജോസ് വിഭാഗം ചിറക്കടവ് മണ്ഡലം സെക്രട്ടറിയാണ്. പക്ഷേ, ഉപഭോക്താക്കളുടെ മുന്നിൽ രാഷ്​ട്രീയക്കാരനല്ല ഇദ്ദേഹം.

ഇദ്ദേഹത്തി​െൻറ എതിർ പാർട്ടികളിലെ രാഷ്​ട്രീയക്കാരുൾപ്പെടെ സസ്‌നേഹം ഇവിടെയെന്നുമുണ്ടാവും. എതിരാളികളായവർ അവിടെയുണ്ടെങ്കിലും പരസ്പരം വാഗ്വാദത്തിന് ഒരിക്കലും ഈ കട സാക്ഷിയായിട്ടില്ല. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഇവിടത്തെ ചായയുടെ രുചി തേടിയെത്തുന്നവരിൽ ഏറെയും രാഷ്​ട്രീയക്കാർ.

ഇവിടെ കോൺഗ്രസ്, കേരള കോൺഗ്രസ്, സി.പി.എം., സി.പി.ഐ, ബി.ജെ.പി എന്നിങ്ങനെ തരംതിരിവില്ല-എല്ലാവരുമെത്തും. അബ്​ദുൽ റഹ്മാ​െൻറ പിതാവ് പി.എം. അബ്​ദുൽ ഖാദറി​െൻറ കാലം തൊട്ടേ ഇവിടം രാഷ്​ട്രീയ താവളമാണ്. അദ്ദേഹം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറായിരുന്നു. ഇപ്പോൾ അബ്​ദുൽ റഹ്മാനൊപ്പം സഹോദരങ്ങളായ ജമാലുദ്ദീൻ, താജുദ്ദീൻ എന്നിവരും കടയിൽ സഹായത്തിനുണ്ട്.സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. ബാലചന്ദ്രൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഷാജി നല്ലേപ്പറമ്പിൽ, കോൺഗ്രസ് സംസ്‌കാരസാഹിതി ചെയർമാൻ സേവ്യർ മൂലകുന്ന്, ബി.ജെ.പി.നേതാവ് വിജു മണക്കാട്, കോൺഗ്രസ് നേതാവ് അഡ്വ. സുരേഷ് ടി. നായർ, സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, തുടങ്ങി എല്ലാ പാർട്ടിക്കാരും ദിവസത്തിലൊരിക്കലെങ്കിലും ഇവിടെയെത്താതിരിക്കില്ല.

Tags:    
News Summary - deluxe tea shop here we can discuss politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.