ഉപ്പേരി വിപണിയിൽ പ്രിയങ്കരം ശർക്കരവരട്ടി

കോട്ടയം: ഉപ്പേരിയില്ലാതെ ഓണമുണ്ണാൻ മലയാളിക്കാകി​െല്ലന്ന ചൊല്ലിനെ അന്വർഥമാക്കി ഉപ്പേരി വിപണി സജീവമാകുന്നു. ഏത്തക്കായ്​കൊണ്ടുള്ള ഉപ്പേരിയും ശർക്കരവരട്ടിയുമാണ് ഓണക്കാലത്തെ പ്രിയവിഭവങ്ങൾ. കോവിഡിനെത്തുടർന്ന് വിപണിയിൽ ആൾത്തിരക്ക് അനുവദിക്കാത്ത സാഹചര്യത്തിൽ പൊതുവെയുള്ള വ്യാപാരമാന്ദ്യം ഉപ്പേരി വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാലും ഇനിയുള്ള ദിവസങ്ങളിൽ വിപണി ചൂടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ബേക്കറികളിലും പലചരക്കുകടകളിലും സൂപ്പർ മാർക്കറ്റുകളിലും വിവിധ തരത്തി​െല ഉപ്പേരികളുടെ വിഭാഗംതന്നെ ഒരുക്കിയിട്ടുണ്ട്. ഇത്തവണ വില മുൻകാല​െത്തക്കാൾ കുറവാണെന്ന്​ വ്യാപാരികൾ പറയുന്നു. ഏത്തക്കായ്​ വറുത്തത് കിലോക്ക് 280 മുതൽ 300 രൂപവരെയാണ് ഇപ്പോഴത്തെ വില. 350 വരെ വിലയെത്തിയ ഓണവിപണിയുണ്ടായിരുന്നെങ്കിലും പൊതുവേ കച്ചവടം കുറഞ്ഞതിനാൽ ഏത്തക്കായ്​ ധാരാളം ലഭിക്കുന്നതാണ് വിലവർധനയെ തടഞ്ഞത്.

മൈസൂരു കായാണ് കൂടുതലും ഉപ്പേരിക്കച്ചവടക്കാർ ഉപയോഗിക്കുന്നത്. പതിവിൽനിന്ന്​ വ്യത്യസ്തമായി വഴിയോരത്ത് വാഹനങ്ങളിൽ ഉപ്പേരിക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വില അൽപം കുറവായതിനാൽ വിൽപനയും മെച്ചമാണെന്ന് പറയുന്നു. വീടുകളിലും ഉപ്പേരിയുണ്ടാക്കുന്ന ശീലം വലിയ വിഭാഗത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. മിക്കവാറും ഉത്രാടത്തിനാണ് വറുക്കൽ. കായ്​ കൂടാതെ ചേമ്പ് ഉപ്പേരിയും വിളമ്പാറുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.