കാനനപാതയിലൂടെ വിലക്ക് ലംഘിച്ച് ശബരി ദർശനത്തിനായി നീങ്ങുന്ന മല അരയർ

വിലക്ക് ലംഘിച്ച് കാനനപാതയിലൂടെ മല അരയർ ശബരീശ ദർശനം നടത്തി

മുണ്ടക്കയം: ശബരിമല പരമ്പരാഗത കാനനപാതയിലൂടെ വിലക്ക് ലംഘിച്ച് മല അരയർ ശബരീശ ദർശനം നടത്തി. ശബരിമലയുടെ 18 മലകളെ പ്രതിനിധീകരിച്ച് 18 സ്വാമിമാരാണ് സന്നിധാനത്തേക്ക് കാനനയാത്ര നടത്തിയത്.

കാനനപാത ഉടൻ തുറക്കുക എന്ന ആവശ്യമുന്നയിച്ച്​ മൂന്നുദിവസമായി ഐക്യ മല അരയ മഹാസഭയുടെയും ശ്രീ അയ്യപ്പധർമ സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ പൈതൃക സംരക്ഷണ പ്രയാണം നടത്തിവരുകയായിരുന്നു. കോയിക്കക്കാവിലെ വിലക്ക് ലംഘിച്ച് 50 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മുക്കുഴിയിലെ കാനനപാതക്ക്​ സമീപം എത്തിയപ്പോൾ നൂറുകണക്കിന് പൊലീസുകാരും ഫോറസ്​റ്റുകാരും എത്തിയിരുന്നു.

ഐക്യ മല അരയ മഹാസഭയുടെ പ്രവർത്തകരും എത്തിയിരുന്നു. തുടർന്ന് മല അരയരെ കടത്തിവിട്ടു.

പിന്നീട് നടന്ന പൈതൃക സംരക്ഷണ സമ്മേളനം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ പി. രാമഭദ്രൻ ഉദ്​ഘാടനം ചെയ്തു. ശബരിമലയുടെ കുടുംബക്കാരാണ് മല അരയർ എന്നും മല അരയരുടെ പൈതൃകമാണ് കാനനപാതയെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻറ്​ സി.ആർ. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, എ.കെ.സി.എച്ച്‌.എം.എസ് സംസ്ഥാന പ്രസിഡൻറ്​ അഡ്വ. വി.ആർ. രാജു, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെബ്ലി തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.