ദേശീയപാതയിൽ മുണ്ടക്കയം ടൗണിൽ നടന്ന കൂട്ടത്തല്ല്
മുണ്ടക്കയം: സെന്‍ട്രൽ ജങ്ഷനിൽ യുവാക്കളുടെ കൂട്ടത്തല്ല്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇരുപതോളം യുവാക്കൾ ദേശീയപാതയിൽ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സിനിമയെവെല്ലുന്ന രീതിയിലായിരുന്നു സംഘർഷം. സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ലഹരിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്ന് സംഘത്തിലെ ചില യുവാക്കൾ പറയുന്നു. സെൻട്രൽ ജങ്ഷനിൽ തുടങ്ങിയ കൂട്ടത്തല്ല് എക്സൈസ് റോഡുവരെ നീണ്ടു. സംഘര്‍ഷത്തിനിടയിൽ ചില ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും കാണാമായിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്ത് പൊലീസ് ഇല്ലായിരുന്നു. കൂട്ടത്തല്ലിനൊടുവിൽ പൊലീസ് വാഹനം പാഞ്ഞെത്തി വിവരങ്ങള്‍പോലും അന്വേഷിക്കാതെ മടങ്ങി. സംഘർഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.