കണ്ണിമലയിലെ സുരക്ഷയിൽ കണ്ണടച്ച് അധികൃതർ

മുണ്ടക്കയം: അപകടങ്ങൾ തുടർക്കഥയാകുന്ന കണ്ണിമല വളവിൽ സുരക്ഷ ക്രമീകരണങ്ങൾ പാളി. മണ്ഡലകാലം ആരംഭിക്കാൻ ഇനി രണ്ടുമാസം മാത്രം ബാക്കിനിൽക്കെ അപകടങ്ങൾ ഒഴിവാക്കാൻ പദ്ധതിവേണം എന്ന ആവശ്യം ശക്തമാകുകയാണ്.

പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയുടെ ഭാഗമായ മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമലമഠം പടിയിലാണ് അപകടകരമായ ഹെയർപിൻ വളവ്. വളവും തിരിവും ഇറക്കവും നിറഞ്ഞ റോഡിൽ ഇറക്കം ആരംഭിക്കുന്ന സ്ഥലത്തും കണ്ണിമല സ്കൂൾ കവലയിലും അപകട മുന്നറിയിപ്പ് സംവിധാനം ഉണ്ട്. എന്നാൽ, വലിയ തൂണിൽ സ്ഥാപിച്ചിരിക്കുന്ന ചുവപ്പ് വെളിച്ചം പ്രകാശിച്ചിട്ട് ഇപ്പോൾ നാളുകളായി. വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്ന് ബോർഡ് കാണാൻ കഴിയാത്ത നിലയിലാണ്.

എല്ലാ ശബരിമല സീസണിലും അപകടങ്ങൾ ഇവിടെ പതിവാണ്. ശബരിമല കാലത്ത് ഇറക്കവും വളവും ആരംഭിക്കുന്ന കട്ടക്കളം ഭാഗത്ത് പൊലീസ് ക്യാമ്പ് ചെയ്ത് വാഹനങ്ങളുടെ വേഗം കുറച്ചുവിടുന്നത് മാത്രമാണ് ആകെ സ്വീകരിക്കുന്ന മുൻകരുതൽ. അമിതവേഗത്തിൽ എത്തിയ വാഹനമിടിച്ച് കാൽനടക്കാരിയായ വയോധികയുടെ ജീവൻ രണ്ടുവർഷം മുമ്പ് നഷ്ടമായിരുന്നു.

റോഡിൽ ഡിവൈഡറും പരമാവധി വേഗംകുറച്ച് പോകാൻ സുരക്ഷമാർഗവും അനിവാര്യമാണ്. മഴ പെയ്തുകഴിഞ്ഞാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നതും പതിവാണ്. വളവിൽ വാഹനങ്ങൾ ഇടിച്ച് ക്രാഷ് ബാരിയറും തകർന്ന നിലയിലാണ്.

Tags:    
News Summary - Authorities turn a blind eye to security at Kannimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.