leed page 4 കോവിഡ്: സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്​ അധികൃതരും

തെരഞ്ഞെടുപ്പ്​ തയാറെടുപ്പി​ൻെറ ആദ്യഘട്ടത്തില്‍തന്നെ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നിർദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അധികൃതര്‍പോലും തയാറാവുന്നില്ലെന്ന്​ ആക്ഷേപം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയുടെ ഭാഗമായി ഏറ്റുമാനൂരിലെ ഇ.വി.എം വെയർഹൗസിൽ നടത്തിയ മോക്പോളിനിടെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ആളുകള്‍ കൂട്ടം കൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്നുമുള്ള നിർദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു ഇവിടെ മോക്പോള്‍ നടന്നത്. മോക്പോളില്‍ രാഷ്​ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് പ്രധാനമായും വോട്ട് രേഖപ്പെടുത്തിയത്. കൈയുറകളും മുഖാവരണങ്ങളും ധരിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മുഖാവരണം കഴുത്തിന് അലങ്കാരമായി മാറ്റി. പത്തിലധികം ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ ഇടിച്ചിടിച്ച് നിന്നാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് ഇലക്​ഷന്‍ കമീഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പി​ൻെറ ആദ്യഘട്ടത്തില്‍തന്നെ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തുന്ന കാഴ്ചകളാണ് കാണുന്നത്. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് വേദിയാകുമോ എന്ന ആശങ്കയും ജനങ്ങളില്‍ ഉടലെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം ഗ്രൂപ് ഫോട്ടോ എടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റിവായതിനെതുടര്‍ന്ന് ക്വാറൻറീന്‍ നിർദേശിക്കപ്പെട്ട നഗരസഭ അംഗങ്ങളില്‍ ചിലര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗൃഹസന്ദര്‍ശനവും മറ്റുമായി പുറത്തിറങ്ങിന്നതായി ആരോപണമുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഗ്രൂപ് ഫോട്ടോ എടുത്തതിന്​ സെക്രട്ടറിയോട് കലക്ടര്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതേ സാഹചര്യമാണ് വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജില്ല ഇ.വി.എം വെയർഹൗസിലും നടന്നത്. KTL electronic votting machine ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയുടെ ഭാഗമായി ഏറ്റുമാനൂരിലെ ഇ.വി.എം വെയർഹൗസിൽ നടത്തിയ മോക്പോളിൽ രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തുന്നു കിംസ് ഹെല്‍ത്തില്‍ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ് കോട്ടയം: കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ ജനറല്‍, ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ 14, 15 തീയതികളില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. വെരിക്കോസ് വെയിന്‍ ചികിത്സക്കുള്ള കുത്തിവെപ്പ്​, താക്കോല്‍ ദ്വാര റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ (ആര്‍എഫ്.എ) ശസ്ത്രക്രിയ, ലേസര്‍, സ്ക്ളീറോതെറപ്പി എന്നിവ ആവശ്യമായി വരുന്നവര്‍ക്ക് ക്യാമ്പിനെ തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലും പ്രത്യേക ഇളവ് ലഭിക്കും. ശസ്ത്രക്രിയക്ക്​ വിധേയരാകുന്നവര്‍ക്ക് അന്ന് വൈകുന്നേരമോ അടുത്ത ദിവസമോ വീട്ടില്‍ പോകുന്നതിനും പിറ്റേ ദിവസം മുതല്‍ സാധാരണ ജോലി ചെയ്യുന്നതിനും സാധിക്കും. കളര്‍ ഡോപ്ലര്‍ സ്ക്രീനിങ്​ സ്കാന്‍, ലാബ് പരിശോധനകള്‍ എന്നിവക്ക്​ പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ഫോണ്‍: 9072726270, 0481 2941000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.