ചെ​ക്ക്ഡാം പൊ​ളി​ച്ചു​നീ​ക്കു​ന്നു

കൂട്ടിക്കൽ ടൗൺ വെള്ളപ്പൊക്കം: ചെക്ക്ഡാം പൊളിച്ചുതുടങ്ങി

കൂട്ടിക്കൽ: പ്രളയത്തിൽ കൂട്ടിക്കൽ ടൗൺ വെള്ളപ്പൊക്കത്തിൽ മുങ്ങാനിടയാക്കിയ ചെക്ക്ഡാം പൊളിച്ചുനീക്കാൻ തുടങ്ങി. 7.2 ലക്ഷം രൂപ മുടക്കി മേജർ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിലാണ് നടപടി.തീക്കോയി സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. ചെക്ക്ഡാം പൊളിച്ചുമാറ്റി മാലിന്യം ഇവിടെനിന്ന് നീക്കണമെന്ന വ്യവസ്ഥയിലാണ് കരാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള ചെക്ക്ഡാം മണലും, മാലിന്യം നിറഞ്ഞ് ഏറെനാളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു.

പ്രളയത്തിൽ കൂട്ടിക്കൽ ടൗണിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം ഈ ചെക്ക്ഡാമാണെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരുവർഷം മുമ്പ് ചെക്ക് ഡാം പൊളിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇതിന്‍റെ പൊളിക്കൽ നടപടി ഉദ്ഘാടനം ചെയ്തിരുന്നു.

എന്നാൽ, വീണ്ടും സാങ്കേതിക കാരണങ്ങളാൽ തുടർനടപടി നീളുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെക്ക് ഡാം പൊളിക്കുന്നത്.

Tags:    
News Summary - Koottikal Town Flood: Demolition started of check dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.