യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു

കറുകച്ചാൽ: ബൈക്ക് യാത്രികനായ യുവാവിനെ സംഘംചേർന്ന്​ ആക്രമിച്ചശേഷം പണവും മൊബൈലും തട്ടിയെടുത്തതായി പരാതി.ശാന്തിപുരം ഗോകുലത്തിൽ കെ.ജി. വിഷ്ണുപ്രസാദിനെയാണ്​ (30) ആക്രമിച്ചത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ വിഷ്ണുപ്രസാദ് വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ശാന്തിപുരം കൊല്ലൂർ ഭാഗത്തുവെച്ച് ആറുപേർ ചേർന്ന് ബൈക്ക് തടഞ്ഞു നിർത്തിയശേഷം തലയിൽ തുണിയിട്ട് മൂടി ആക്രമിക്കുകയായിരുന്നു.പോക്കറ്റിലുണ്ടായിരുന്ന പഴ്‌സും മൊബൈലും തട്ടിയെടുത്ത്​ സംഘം ബൈക്കിൽ കടന്നുകളഞ്ഞു. കറുകച്ചാൽ പൊലീസിൽ പരാതി നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.