യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 പേ​ർ അ​റ​സ്റ്റി​ൽ

ക​റു​ക​ച്ചാ​ൽ: കൂ​ത്ര​പ്പ​ള്ളി പ​ള്ളി​ക്ക് സ​മീ​പം യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 പേ​ർ പി​ടി​യി​ൽ.

മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് കൊ​ച്ചു​റോ​ഡ് ഭാ​ഗ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര​ൻ (28), മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് മാ​ന്നി​ല ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ ജോ​സ​ഫ് (അ​പ്പൂ​സ്-24), മാ​ട​പ്പ​ള്ളി സ്വ​ദേ​ശി സെ​ബി​ൻ പി ​സി​ബി​ച്ച​ൻ (19), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പി.​ആ​ർ. അ​മ​ൽ രാ​ജ് (19), മാ​ട​പ്പ​ള്ളി സ്വ​ദേ​ശി വി​വേ​ക് വി​നോ​ദ് (18), മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ര​പ്പേ​ൽ വീ​ട്ടി​ൽ ഗോ​പി​ക (23), തി​രു​വ​ല്ല സ്വ​ദേ​ശി ആ​ഷി​ഷ് എം.​എ. (18), മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് ക​ണി​ച്ചു​കു​ളം ഭാ​ഗ​ത്ത് ചി​റ​യി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി​ൻ രാ​ജു (26), തി​രു​വ​ല്ല സ്വ​ദേ​ശി സാ​ജു സി.​എ​സ്. (18), തി​രു​വ​ല്ല കു​റ്റൂ​ർ ഭാ​ഗ​ത്ത് ചി​റ്റ​ക്കാ​ട്ട് വീ​ട്ടി​ൽ സ​ഞ്ചു കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കൂ​ത്ര​പ്പ​ള്ളി പ​ള്ളി​യു​ടെ റാ​സ ന​ട​ക്കു​മ്പോ​ൾ സം​ഘം ചേ​ർ​ന്ന് പ​ള്ളി​മു​റ്റ​ത്ത് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നെ അ​ധി​കൃ​ത​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം പ​ള്ളി​യു​ടെ സ​മീ​പം താ​ഴെ റോ​ഡി​ൽ​വെ​ച്ച് യു​വാ​ക്ക​ളെ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് ആ​ഷി​ഷ്, ക്രി​സ്റ്റി​ൻ രാ​ജു, സാ​ജു, സ​ഞ്ചു കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - arrest- crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.