Posted On
date_range Updated On
date_range ഭാര്യയും ഭർത്താവും തെരഞ്ഞെടുപ്പുഗോദയിൽ; ഭർത്താവിന് കന്നിയങ്കം
കറുകച്ചാൽ: തദ്ദേശ പോരിനൊരുങ്ങി ചമ്പക്കര ദ്വാരകയിൽ ശ്രീജിഷയും ഭർത്താവ് അഡ്വ. കിരൺകുമാറും. ശ്രീജിഷ നിലവിൽ കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡ് അംഗമാണ്. വനിത സംവരണം മാറി നാലാംവാർഡ് ജനറൽ ആയപ്പോഴാണ് ഭർത്താവായ കിരൺകുമാറിന് മത്സരിക്കാൻ കുറിവീണത്. ഭാര്യ തൊട്ടുകിടക്കുന്ന അഞ്ചാം വാർഡിലേക്ക് മാറുകയും ചെയ്തു. ഇരുവരും ഇടതുമുന്നണി സ്ഥാനാർഥികളാണ്.
മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.ഐ പ്രവർത്തകനുമായ എസ്. പ്രഭാകരകുറുപ്പാണ് കിരൺകുമാറിെൻറ പിതാവ്. മുൻ മന്ത്രി കെ. നാരായണക്കുറുപ്പിെൻറ സഹോദരി പുത്രനാണ്. അഭിഭാഷകനായ കിരൺകുമാറിനിത് കന്നി അങ്കമാണ്.
ഭാര്യ: ശ്രീജിഷ ബി.എഡ് ബിരുദധാരിയാണ്. പട്ടികയിൽ ആദ്യംതന്നെ ഇടംനേടിയ ഇരുവരും വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ചു. മികച്ച വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.