ക​റു​ക​ച്ചാ​ൽ ക​വ​ല​യി​ൽ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ

ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യം; കാർ ഡിവൈഡറിൽ ഇടിച്ചുകയറി

ക​റു​ക​ച്ചാ​ൽ: ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ യു​വാ​വി​ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി. റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.40 ഓ​ടെ ക​റു​ക​ച്ചാ​ൽ സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന നെ​ടു​മ​ണ്ണി മു​ക്കാ​ട്ട് റോ​ബി​ൻ മാ​ത്യു (35) ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ലാ​യി​രു​ന്നു. മു​ഖ​ത്ത് പ​രി​ക്കേ​റ്റ റോ​ബി​നെ പൊ​ലീ​സും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് 10 മി​നി​റ്റോ​ളം സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.