സുധീഷ്
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ
കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ ചമ്പക്കര ചിറക്കൽ ഉഴത്തിൽ വീട്ടിൽ മയിൽ എന്ന സുധീഷ് കുമാർ (36) അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി ഇയാളും സഹോദരനുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് സുധീഷ് കോടാലികൊണ്ട് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ എം.എച്ച്. അനുരാജ്, നജീബ്, സി.പി.ഒമാരായ വിവേക്, സുനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.