കറുകച്ചാൽ പനയമ്പാലയിൽ അപകടത്തിൽപെട്ട മിനിലോറിയും ബൈക്കും
Posted On
date_range Updated On
date_range ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്
കറുകച്ചാൽ: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിരുവല്ല സ്വദേശി അനന്ദു സുനിലിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ടരക്ക് കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ പനയമ്പാല പള്ളിക്ക് സമീപമായിരുന്നു അപകടം.
മല്ലപ്പള്ളി ഭാഗത്തുനിന്ന് കറുകച്ചാലിലേക്ക് വരുമ്പോൾ അനന്ദു സഞ്ചരിച്ച ബൈക്ക് എതിരെവന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലിടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടയിൽ മിനിലോറി നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്.
പരിക്കേറ്റ അനന്ദുവിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.