വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന്

ക​റു​ക​ച്ചാ​ൽ: വീ​ട്ട​മ്മ​യെ വി​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. കു​റ്റി​ക്ക​ൽ തെ​ക്കേ​വി​ള​യി​ൽ ബെ​ന്നി​യു​ടെ ഭാ​ര്യ ഷൈ​നി​യെ​യാ​ണ് (36) ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടി​നു​ള്ളി​ലെ ജ​ന​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​യ​തു​ണ്ടെ​ന്നാ​രോ​പി​ച്ച് ഷൈ​നി​യു​ടെ പി​താ​വ് തോ​ട്ട​യ്ക്കാ​ട് പൊ​ങ്ങ​ന്താ​നം തു​ണ്ടി​യി​ൽ ജോ​സ​ഫ് സ്‌​ക​റി​യ ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

12 വ​ർ​ഷ​മാ​യി ഷൈ​നി​യെ ഭ​ർ​ത്താ​വ് ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്നും കൊ​ല​പാ​ത​ക​മാ​െ​ണ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നും തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നും ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ജോ​സ​ഫ് സ്‌​ക​റി​യ പ​റ​ഞ്ഞു.

Tags:    
News Summary - mystery to see the housewife hanging; complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.