Posted On
date_range Updated On
date_range മകളെ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
കറുകച്ചാൽ: പതിനേഴുകാരിയായ മകളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ. ആക്രമണത്തിൽ മകളുടെ തലക്ക് സാരമായി പരിക്കേൽക്കുകയും കൈവിരൽ മുറിഞ്ഞുതൂങ്ങുകയും ചെയ്തു.
സംഭവത്തിൽ കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘുവിനെ (48) അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.
മകൾ എഴുന്നേൽക്കാൻ താമസിച്ചെന്ന് ആരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയശേഷം വഴക്കുണ്ടാക്കുകയും വാക്കത്തികൊണ്ട് തലക്ക് വെട്ടുകയുമായിരുന്നു. തലയിൽനിന്ന് രക്തം വാർന്നൊഴുകി നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ട് തടയുന്നതിനിടെ മകളുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.