കറുകച്ചാലിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോട്ടയം: കറുകച്ചാലിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ (64) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്​ച ഉച്ചക്ക്​ മൂന്നുമണിയോടെ കറുകച്ചാൽ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. റാന്നിയിൽ നിന്നു കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും കൂട്ടിയിടിക്കുകയായിരുന്നു.

റാന്നിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത്​ മടങ്ങുന്നവരാണ്​ കാറിലുണ്ടായിരുന്നത്​. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വാഹനത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - car and bus accident at kottayam two dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.