എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 72 ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

മദ്യം വാഹനത്തിൽ കടത്താൻ ശ്രമം; എട്ടുപേർ പിടിയിൽ

ക​റു​ക​ച്ചാ​ൽ: വി​ൽ​പ​ന​ക്കാ​യി വാ​ങ്ങി​ക്കൂ​ട്ടി​യ 72 ലി​റ്റ​ർ ബി​യ​ർ എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ട്ടു​പേ​ർ പി​ടി​യി​ൽ.

കോ​ട്ടു​വ​ള്ളി കൈ​താ​രം മാ​പ്പി​ള​പ്പ​റ​മ്പി​ൽ ലി​ധി​ൻ (27), കൊ​ടു​ങ്ങ​ല്ലൂ​ർ പാ​ലി​യം​തു​രു​ത്ത് പ​രാ​ര​ത്ത് ആ​ദി​ഷ് (27), നോ​ർ​ത്ത്പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടി​യാ​കു​ള​ങ്ങ​ര ചൂ​ള​ക്ക​പ്പ​റ​മ്പി​ൽ ബൈ​ജു (39), ന​ന്ത്യാ​ട്ട്കു​ള​ങ്ങ​ര ചാ​പ്പാ​യി​പ​റ​മ്പി​ൽ അ​ശോ​ക​ൻ (34), ന​ന്ത്യാ​ട്ടു​കു​ള​ങ്ങ​ര മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ ശ്രീ​ജി​ത്ത് (27), കൊ​ട​മം​ഗ​ലം പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ മി​ഥു​ൻ (25), പെ​രു​മ്പ​ട​ന്ന ത​മ്പി​രാ​മ​ൻ​പ​റ​മ്പി​ൽ സു​ജി​ത്ത് (38), ന​ന്ത്യാ​ട്ടു​കു​ന്നം ക​രി​യ​ത്ത് വീ​ട്ടി​ൽ ലി​മോ​സ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു​മാ​സം മു​മ്പാ​ണ് ഇ​വ​ർ ക​റു​ക​ച്ചാ​ലി​ലെ ബാ​റി​ൽ നി​ർ​മാ​ണ ജോ​ലി​ക്കെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും വാ​ങ്ങി​ക്കൂ​ട്ടി​യ മ​ദ്യം മു​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ജോ​ലി ക​ഴി​ഞ്ഞ് മ​ദ്യ​ക്കു​പ്പി​ക​ൾ ഇ​വ​രു​ടെ വാ​നി​ൽ ക​യ​റ്റി എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to smuggle alcohol in a vehicle; Eight arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.