സ്വന്തമായി ചുവരെഴുത്ത് നടത്തുന്ന സ്ഥാനാർഥി ബാബുരാജ്
Posted On
date_range Updated On
date_range സ്വന്തമായി ചുവരെഴുതി സ്വതന്ത്ര സ്ഥാനാർഥി
കടുത്തുരുത്തി: സ്ഥാനാർഥി തന്നെ പ്രചാരണത്തിനായി ചുവരെഴുത്തും പ്രചാരണവും. മുളക്കുളം പഞ്ചായത്തിലെ 15ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ബാബുരാജും സുഹൃത്തുക്കളുമാണ് ചുവരെഴുത്ത് ആരംഭിച്ചത്.
മുമ്പ് പരസ്യകലാ സ്ഥാപനം നടത്തിയിരുന്ന ബാബുരാജ് ഇപ്പോൾ മൂർക്കാട്ടിൽപടിയിൽ അൻസില സ്റ്റുഡിയോ നടത്തുന്നു. ബാബുരാജ് എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. മുളക്കുളത്ത് എൻ.സി.പി, എൽ.ഡി.എഫ് മുന്നണിയിലില്ല. യു.ഡി.എഫിലും എൽ.ഡി.എഫിലും ഇതുവരെ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.