സന്തോഷ്
Posted On
date_range Updated On
date_range വൃദ്ധയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 41 കാരൻ അറസ്റ്റിൽ. കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻകടിയിൽ സന്തോഷിനെയാണ് (41) സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്. എസ്.ഐ ശരണ്യ, എ.എസ്.ഐമാരായ ശ്രീലതാമ്മാൾ, റെജിമോൾ, സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ പി. മാണി, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.