Posted On
date_range Updated On
date_range വീടുകയറി ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
കടുത്തുരുത്തി: വീടുകയറി ആക്രമിച്ച കേസിൽ കല്ലറ മുണ്ടാർ പുതുപള്ളിചിറ വിഷ്ണു തങ്കച്ചനെ (26) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാളും സുഹൃത്തുക്കളും ചേർന്ന് നകുൽരാജ് എന്നയാളെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
നകുൽരാജിന്റെ സഹോദരനും പ്രതികളും തമ്മില്‍ ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് വാക്തർക്കം ഉണ്ടാവുകയും നകുൽരാജ് ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ വീട്ടിൽ കയറി നകുല്‍ രാജിനെയും സഹോദരനെയും സഹോദരിയെയും ബഹളംകേട്ട് വീട്ടിലേക്ക് ഓടി വന്ന അയൽവാസിയായ യുവതിയെയും ആക്രമിച്ചത്.
പ്രതിയെ മുളന്തുരുത്തിയിൽനിന്നാണ് പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കടുത്തുരുത്തി എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഒമാരായ പ്രവീൺ, ജിനുമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.