വിദ്യാര്‍ഥികള്‍ക്ക് പുകയില ഉൽപന്നങ്ങൾ വിറ്റയാൾ പിടിയിൽ

ഗാന്ധിനഗര്‍: സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ ജയദേവനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മാന്നാനം കുട്ടിപ്പടി ഭാഗത്ത് അഭിരാമം ബേക്കറി ആൻഡ് ജനറൽ സ്റ്റോഴ്സ് എന്ന കടയിൽനിന്ന് കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നു എന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വിദ്യ. സി.പി.ഒ സോണി തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടയിൽനിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പുകയില ഉൽപന്നങ്ങൾ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

Tags:    
News Summary - Tobacco products sold to students: Defendant Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.