ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തിന് സമീപം രാത്രി ശുചിമുറി മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാത്രിയില്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തിന് സമീപം ഒളിച്ചിരുന്ന നാട്ടുകാര്‍ ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളുന്നത് കണ്ട് ലോറിയുടെ മുമ്പിലെ ഗ്ലാസിൽ കരി ഓയില്‍ ഒഴിച്ചു.
ലോറിയിൽ നിന്നും ഇറങ്ങിയ മൂന്നുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്ത് മാലിന്യം തള്ളിവരില് നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. രാത്രി 12ന് ശേഷം ഇവിടെ ശുചിമുറി മാലിന്യംതള്ളൽ പതിവായിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള നീക്കവും നടന്നില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.