കോവിഡി​െൻറ മറവില്‍ ഏറ്റുമാനൂര്‍ ടൗണില്‍ മോഷണപരമ്പര

ഏറ്റുമാനൂര്‍: കോവിഡി​െൻറ മറവില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ മോഷണം. പേരൂർ റോഡിൽ അടച്ചിട്ട പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശം ടെക്‌നോ ഐ.ടി.സിക്ക് സമീപമുള്ള രണ്ട് കടകളിൽ കഴിഞ്ഞ രാത്രി പൂട്ടു പൊളിച്ച്​ മോഷണം നടന്നു. സര്‍വിസ് സഹകരണബാങ്ക് ഉടമസ്ഥതയിലുള്ള വളക്കടയിലും വിസിബ്​ ഷോപ്പിലുമാണ് മോഷണം നടന്നത്.

വിസിബില്‍നിന്ന് 38,000 രൂപയുടെ നാല് മൊബൈല്‍ ഫോണുകളും വളക്കടയില്‍നിന്ന് 1500 രൂപയുമാണ് മോഷ്​ടിക്കപ്പെട്ടത്.

എതിര്‍വശത്തുള്ള ഐ.ടി.സിക്കുള്ളില്‍ പ്രവേശിച്ച് കുറെസമയത്തിനുശേഷം കമ്പിവടിപോലുള്ള ആയുധവുമായി ഇറങ്ങിവന്ന യുവാവി​െൻറ ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കഴുത്തില്‍ രുദ്രാക്ഷവും കൈയില്‍ കറുത്ത ചരടുമണിഞ്ഞ ഇയാളുടെ വേഷം നീല കള്ളിഷര്‍ട്ടും ബര്‍മുഡയും അതിനു മുകളില്‍ മുണ്ടുമായിരുന്നുവെന്ന് ഐ.ടി.സിക്കുള്ളിലെ സി.സി ടി.വി ദൃശ്യത്തില്‍നിന്ന്​ വ്യക്തമായതായി സമീപവാസികള്‍ പറയുന്നു. അതേസമയം ഐ.ടി.സിയുടെ മുന്‍വശത്തെ കാമറ തിരിച്ചുവെച്ച നിലയിലാണ്.

കഴിഞ്ഞ മാര്‍ച്ച് 18ന് വിസിബില്‍ മോഷണം നടന്നിരുന്നു. അന്ന് രണ്ട് മൊബൈല്‍ ഫോണും 7000 രൂപയുമാണ് നഷ്​ടപ്പെട്ടത്. ബൈക്കിലത്തിയ രണ്ട് പേരായിരുന്നു അന്ന് മോഷണത്തിന്​ പിന്നില്‍. രണ്ടാഴ്ചമുമ്പ് കുരിശുപള്ളി ജങ്​ഷനിലെ കടയിലും മോഷണം നടന്നു.

ഗുരുദേവ ക്ഷേത്രത്തിൽ മോഷണം

കറുകച്ചാൽ: 2293ാം നമ്പർ ഇരുമ്പുകുഴി എസ്.എൻ.ഡി.പി ശാഖയോഗം ഗുരുദേവ ക്ഷേത്രത്തിൽ മോഷണം.

നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ക്ഷേത്രം തുറക്കാനെത്തിയ ശാന്തിക്കാരനാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചനിലയിൽ കണ്ടത്. മൂവായിരത്തിലധികം രൂപ നഷ്​ടമായതാണ് കണക്കാക്കുന്നത്. പൊലീസ് പരിശോധന നടത്തി. 

Tags:    
News Summary - Theft in etumanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.