ഏറ്റുമാനൂർ നഗരസഭയിൽ രാഷ്​ട്രീയപ്പോര്

ഏറ്റുമാനൂര്‍: തെരഞ്ഞെടുപ്പ്​ പടിവാതിൽക്കലെത്തി നിൽ​​ക്കെ, ഏറ്റുമാനൂർ നഗരസഭയിൽ രാഷ്​ട്രീയപ്പോര്​. ജീവനക്കാരുടെ സെക്​ഷന്‍ പരസ്പരം മാറ്റിയതിനെ ചൊല്ലിയാണ്​ പുതിയ വിവാദം.

ധനകാര്യസെക്​ഷനിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ​ പരസ്പരം മാറ്റി​ നിയമിച്ചതാണ്​ പരാതികൾക്ക്​ ഇടയാക്കിയിരിക്കുന്നത്. എന്നാൽ, ഇതുവരെ ഉത്തരവ് അനുസരിക്കാന്‍ രണ്ട് ജീവനക്കാരും തയാറായിട്ടില്ല. ഇരുവര്‍ക്കും സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

പിന്നാലെ കണ്ടെയ്​ൻമെൻറ്​ സോണിലാണ് താന്‍ താമസിക്കുന്നതെന്ന കാരണം പറഞ്ഞ് ജീവനക്കാരിലൊരാള്‍ അവധിയില്‍ പ്രവേശിച്ചു. ഇതിനിടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കൗണ്‍സിലര്‍മാര്‍ ഈ സംഭവത്തില്‍ ചേരിതിരിഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്.

ധനകാര്യസ്ഥിരം സമിതി അംഗം രാജി പ്രഖ്യാപിച്ചു

ഏറ്റുമാനൂര്‍: അക്കൗണ്ട്സ് ഡിപ്പാര്‍ട്മെൻറിലെ ക്ലര്‍ക്കിനെ സെക്​ഷന്‍മാറ്റി നിയമിച്ചുള്ള ചെയര്‍മാ​െൻറയും സെക്രട്ടറിയുടെയും നീക്കത്തില്‍ പ്രതിഷേധിച്ച് നഗരസഭ ധനകാര്യസ്ഥിരം സമിതി അംഗം ബീന ഷാജി (സ്വതന്ത്ര) രാജി പ്രഖ്യാപിച്ചു.

നഗരസഭ വൈസ് ചെയര്‍പേഴ്സൻ അധ്യക്ഷയായുള്ള ധനകാര്യസ്ഥിരം സമിതി ഉദ്യോഗസ്ഥയെ മാറ്റുന്നതില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സമിതിയിലെ ഭരണപക്ഷ അംഗങ്ങള്‍ നിലപാട് മാറ്റി ചെയര്‍മാ​െൻറ നടപടിയോട് അനുകൂലിച്ചു.

സാമ്പത്തിക വെട്ടിപ്പ് ലക്ഷ്യംവെച്ച് ചെയര്‍മാനും സംഘവും നടത്തുന്ന നീക്കത്തിന് ധനകാര്യസ്ഥിരം സമിതി പിന്തുണ നല്‍കുകയാണെന്ന് ആരോപിച്ചാണ് സമിതി അംഗത്വം രാജിവെക്കാനുള്ള കൗണ്‍സിലറുടെ തീരുമാനം.

ധനകാര്യസ്ഥിരം സമിതിയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവും ഒരു ബി.ജെ.പി അംഗവും രണ്ട് സ്വതന്ത്രരുമാണുള്ളത്. ഉദ്യോഗസ്ഥയെ മാറ്റുന്നതില്‍ ബി.ജെ.പി അംഗവും ത​െൻറ പ്രതിഷേധം അറിയിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.