വികസന പ്രവൃത്തികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു


ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ 7.62 കോടിയുടെ പദ്ധതിക്ക് തുടക്കം

ഏറ്റുമാനൂര്‍: ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുവതലമുറയുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള നടപടിക്ക്​ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െൻറ ഭാഗമായുള്ള വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫന്‍സിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐ.ടി.ഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കും -മന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ അന്താരാഷ്​ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാനത്തെ 10 ഐ.ടി.ഐകളില്‍ ഒന്നാണിത്. 7.62 കോടി വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തി​െൻറ നിര്‍മാണത്തിനാണ് തുടക്കമായത്​. ലോകബാങ്ക് പദ്ധതിയായ സ്‌ട്രൈവില്‍ ഉള്‍പ്പെടുത്തി 2.25 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഐ.ടി.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.

ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. കെ.എ.എസ്.ഇ ചീഫ് ഓപറേറ്റിങ്​ ഓഫിസര്‍ എം.ആര്‍. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സജി തടത്തില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലിസി ടോമി, ജില്ല പഞ്ചായത്ത്​ അംഗം മഹേഷ് ചന്ദ്രന്‍, വാര്‍ഡ് അംഗം ജിജി ജോയി എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്​ വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റെജി പോള്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Ettumanoor iti Project Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.