കുമരകത്ത് പഴകിയ മത്സ്യം പിടിച്ചു

ഏറ്റുമാനൂര്‍: കുമരകത്ത് വില്‍പനക്ക്​ വെച്ചിരുന്ന പഴകിയതും ചീഞ്ഞതുമായ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

കുമരകം കൈലാസ് കോള്‍ഡ് സ​്​റ്റോറേജ്, അര്‍ച്ചന ഫിഷറീസ് എന്നീ കടകളില്‍നിന്ന് കേര, കിളിമീന്‍ തുടങ്ങി വിവിധയിനങ്ങളിലുള്ള 16 കിലോ മീനാണ് പിടിച്ചെടുത്തത്.

ഇവര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്ത് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഒാഫിസര്‍ ഡോ. തെരസിലിന്‍ ലൂയിസ് അസി. കമീഷണര്‍ക്ക് കത്ത് നല്‍കി.

മത്സ്യം പിടിച്ചെടുത്ത ഒരു കടക്ക്​ ലൈസന്‍സ് ഇല്ലായിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച എ-വണ്‍ ഫിഷറീസ് എന്ന സ്ഥാപനത്തിനും നോട്ടീസ് നല്‍കി. ആറ് മീന്‍കടകളില്‍ പരിശോധന നടന്നു. കുമരകം പൊലീസും പരിശോധനയില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.